Connect with us

Wayanad

രണ്ടാംദിനം കല്‍പ്പറ്റ എന്‍ എസ് എസും മീനങ്ങാടി ജി എച്ച് എസ് എസും മുന്നില്‍

Published

|

Last Updated

വെള്ളമുണ്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം കല്‍പ്പറ്റ എന്‍.എസ്.എസും മീനങ്ങാടി ജി.എച്ച്.എസ്.എസും മുന്നില്‍. എച്ച്.എസ്.എസ് വിഭാഗത്തില്‍ മീനങ്ങാടി ജി.എച്ച്.എസ്.എസ് 81 പോയിന്റുമായാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ കല്ലോടി സെന്റ് ജോസഫ്‌സ- 73 പോയിന്റ്. എന്‍.എസ്.എസ് കല്‍പ്പറ്റ 63 പോയിന്റ് നേടി മൂന്നാംസ ്ഥാനത്തുണ്ട്. എച്ച്.എസ് വിഭാഗത്തില്‍ എന്‍.എസ്. എസ് കല്‍പ്പറ്റയാണ് മുന്നേറുന്നത്. 96 പോയിന്റ്. രണ്ടാംസ്ഥാനത്തുള്ള കണിയാരം ഫാ. ജി.കെ.എം.എച്ച്.എസിന് 58 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് 43 പോയിന്റ്. യു.പി ജനറല്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസാണ് മുന്നില്‍ നില്‍ക്കുന്നത്-28 പോയിന്റ്. മാനന്തവാടി എല്‍.ഫ് യു.പി-23 പോയിന്റ്, സെന്റ് ജോസഫ്‌സ് കല്ലോടി -15 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള പോയിന്റ് നില.
സംസ്‌കൃതോത്സവം മത്സരങ്ങള്‍ പൂര്‍ത്തിയായി. യു.പി വിഭാഗത്തില്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് 35 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. എ.യു.പി.എസ് പടിഞ്ഞാറത്തറക്കാണ് രണ്ടാം സ്ഥാനം- 30 പോയിന്റ്. 28 പോയിന്റ് നേടിയ എ.യു.പി.എസ് കുഞ്ഞോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എച്ച്.എസ് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ 60 പോയിന്റോടെ ഓവറോള്‍ കിരീടം നേടി. ബത്തേരി അസംപ്ഷന്‍ 45 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
40 പോയിന്റ് നേടിയ കണിയാരം ഫാ. ജി.കെ.എം.എച്ച്.എസിനാണ് മുന്നാം സ്ഥാനം.അറബിക് സാഹിത്യോത്സവം യു.പി വിഭാഗത്തില്‍
ജി.യു.പി.എസ് വെള്ളമുണ്ട ഓവറോള്‍ ചാമ്പ്യന്‍മാരായി-35 പോയിന്റ്. ഡബ്ല്യൂ.ഒ.യു.പി.എസ് മുട്ടില്‍ രണ്ടാം സ്ഥാനം നേടി-28 പോയിന്റ്. ജി.യു.പി.എസ് കമ്പളക്കാട് 18 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. എച്ച്.എസ് വിഭാഗത്തില്‍ 19 ഇനം മത്സരത്തില്‍ 18എണ്ണം പൂര്‍ത്തിയായപ്പോള്‍ ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് മുട്ടിലാണ് മുന്നില്‍-59 പോയിന്റ്. ജി.എച്ച്.എസ്.എസ് തലപ്പുഴ 43 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. പനമരം ക്രസന്റ് 40 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഉപജില്ലാതലത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ മാനന്തവാടി 244, വൈത്തിരി-224, ബത്തേരി 214 എന്നിങ്ങനെയാണ് പോയിന്റ് നില. എച്ച്.എസ്.എസ് വിഭാഗത്തില്‍ മാനന്തവാടി 290, വൈത്തിരി 275, ബത്തേരി 239 എന്നിങ്ങനെയാണ് പോയിന്റ് നില.യു.പി വിഭാഗം: മാനന്തവാടി 87, വൈത്തിരി 77, ബത്തേരി 70.
സംസ്‌കൃതോത്സവം യു.പി വിഭാഗം: മാനന്തവാടി 82, വൈത്തിരി 77, ബത്തേരി 66.
എച്ച്.എസ് വിഭാഗം: മാനന്തവാടി, ബത്തേരി 88 പോയിന്റ് വീതം, വൈത്തിരി 68.
അറബിക് സാഹിത്യോത്സവം: യു.പി- വൈത്തിര, ബത്തേരി 56 പോയിന്റ് വീതം, മാനന്തവാടി 50. എച്ച്.എസ് വിഭാഗം: മാനന്തവാടി 88, വൈത്തിരി 81, ബത്തേരി 72.

Latest