ഗാന്ധിജിയുടെ ചിത്രം നോട്ടില്‍ നിന്ന് മാറ്റണമെന്ന് ഹിന്ദു മഹാസഭ

Posted on: January 6, 2015 11:43 am | Last updated: January 6, 2015 at 10:21 pm

Indian-Rupees_lawisgreekലഖ്‌നൗ: ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ നോട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹിന്ദുമഹാ സഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പകരം ശിവജി, മഹാറാണ പ്രതാപ്, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ഗാന്ധിജിക്കെതിരായ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുമഹാസഭയുടെ പുതിയ ആവശ്യം. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്തതിനാല്‍ നിര്‍ത്തണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഹിന്ദ മഹാസഭ നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.