ക്രൂഡ് ഓയില്‍ വില 50 ഡോളറില്‍ താഴെയെത്തി

Posted on: January 6, 2015 10:20 am | Last updated: January 7, 2015 at 8:27 am

petrol pumpന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയെത്തി. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറയുന്നത്. 49.81 ഡോളറാണ് ഇന്നത്തെ വില.
ക്രൂഡ് ഓയിലിന്റെ വിലയിടിവ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരാകും. 2004ല്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ 50 ഡോളറില്‍ താഴെയാകുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 40 രൂപയില്‍ താഴെയും ഡീസലിന് 30 രൂപയില്‍ താഴെയുമായിരുന്നു വില.