ഗാന്ധിജിയെ ബിയര്‍ ബ്രാന്‍ഡാക്കിയ കമ്പനി മാപ്പ് പറഞ്ഞു

Posted on: January 4, 2015 6:35 pm | Last updated: January 4, 2015 at 8:02 pm

gandhi bearവാഷിങ്ടണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു. ഗാന്ധി-ബോട്ട് എന്ന പേരില്‍ അമേരിക്കയിലെ ന്യൂ ഇഗ്ലണ്ട് ബ്രൂയിംഗ് കമ്പനിയാണ് ബിയര്‍ വിറ്റഴിക്കുന്നത്. ഗാന്ധിജിയുടെ ചിത്രമുപയോഗിച്ചത് അപമാനിക്കാനല്ലെന്നും ഇതിന് ഗാന്ധിജിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.

കമ്പനിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഗാന്ധിജിയെ അപമാനിച്ച കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ALSO READ  ബുര്‍ജ് ഖലീഫയില്‍ ഇന്ന് ഗാന്ധി ചിത്രങ്ങള്‍ തെളിയും