Connect with us

Wayanad

ആദിവാസി പ്രേമത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രി ജില്ലയില്‍ നടത്തുന്നത് വന്‍ ധൂര്‍ത്ത് -പി എം ജോയി

Published

|

Last Updated

കല്‍പ്പറ്റ: ഇന്നലെയും ഇന്നുമായി ആദിവാസി പ്രശ്‌നങ്ങള്‍ പഠിക്കാനെന്ന പേരില്‍ ജില്ലയില്‍ ആഭ്യന്തര മന്ത്രി നടത്തുന്ന പര്യടനം തികച്ചും ധൂര്‍ത്താണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി പറഞ്ഞു.
മന്ത്രിയുടെ പര്യടനത്തിന്റെ പേരില്‍ വിവിധ വകുപ്പുകളുടെ നിരവധി വാഹനങ്ങളാണ് മന്ത്രിക്ക് അകമ്പടി സേവിക്കുന്നത്.
ആദിവാസികളുടെ പേരില്‍ ജില്ലയിലെത്തിയ മന്ത്രി 12ഓളം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ചുരുങ്ങിയ സമയം ചെലവഴിച്ച് രണ്ട് പരിപാടികളാണ് ആദിവാസികളുടെ പ്രശ്‌നം പഠിക്കുന്നതിനുവേണ്ടി ചെലവഴിക്കുന്നതെന്നും ഇതില്‍ തന്നെ വയനാട്ടുകാരിയായ പട്ടികവര്‍ഗവകുപ്പ് മന്ത്രിയുള്‍പ്പെടെ നിരവധി യു.ഡി.എഫ് നേതാക്കളെ കാണാനില്ലെന്നും മാവോയിസ്റ്റ് ഭീഷണിയുടെ ചെലവില്‍ മന്ത്രിയുടെ ഗ്രൂപ്പ് രാഷ്ട്രീയക്കളിയാണ് ജില്ലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ ആദിവാസി കോളനിയിലുള്ള പുതുവത്സരാഘോഷത്തിനെതിരെയും ആദിവാസികളോടുള്ള അവഗണനക്കെതിരെയും ജനതാദള്‍ (എസ്) കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് എന്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എം. വര്‍ഗീസ്, സാജു ഐക്കരക്കുന്നത്, ബെഞ്ചമിന്‍ ഈശോ, എം. ജെ. പോള്‍, എ.എ. സുധാകരന്‍, പ്രേംരാജ് ചെറുകര, കുര്യാക്കോസ് മുള്ളന്‍മട, കെ വിശ്വനാഥന്‍, പി. പ്രഭാകരന്‍ നായര്‍, അന്നമ്മ പൗലോസ്, ലത്തീഫ് മാടായി, സുബൈര്‍ കടന്നോളി, ടി.ആര്‍. മൊയ്തു, പി.ടി. സന്തോഷ്, ജിജോ മുള്ളന്‍കൊല്ലി, കെ.കെ. ദാസന്‍, ഫ്രാന്‍സിസ് പുന്നോലി,, ജോണ്‍സണ്‍ പാറയ്ക്കല്‍, വി.ആര്‍. ശിവരാമന്‍, സ്വപ്‌ന ആന്റണി, സൈമണ്‍ പൗലോസ്, റഹ്മത്ത് കോയ എന്നിവര്‍ സംസാരിച്ചു. കെ.ഇ. ഷാജു, മൊയ്തു പൂവന്‍, ജി. മുരളീധരന്‍, സി. അയ്യപ്പന്‍, നിസാര്‍ ടി., എം.പി. പത്രോസ്, മുഹമ്മദ് നിരവില്‍പുഴ, കെ. ജയപ്രകാശ്, സുലൈമാന്‍ ടി.ടി. എന്നിവര്‍ നേതൃത്വം നല്‍കി.