വൃദ്ധയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

Posted on: December 31, 2014 12:01 am | Last updated: December 30, 2014 at 11:38 pm

rapeമാന്നാര്‍: ബന്ധുവും അയല്‍ക്കാരിയുമായ 90 കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചെറുകോല്‍ ആറ്റുകടവില്‍ ഗോപി(67)ണ് അറസ്റ്റിലായത്. ഗോപിയുടെ വീടിന് സമീപത്തുള്ള പ്രായത്തിന്റെ ബുദ്ധിമാന്ദ്യമുള്ള വൃദ്ധയെ ഇരു വീട്ടിലും ആരും ഇല്ലാതിരുന്നസമയത്ത് ഇയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീയുടെ കരച്ചില്‍ കേട്ട് എത്തിയ മകളും ചെറുമകളും ബഹളം വച്ച് നാട്ടുകാരെ കൂട്ടിയപ്പോഴേക്കും ഇയാള്‍ കടന്ന് കളഞ്ഞു.
തുടര്‍ന്ന് ഇന്നലെ മാന്നാര്‍ സി ഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.