Connect with us

Gulf

37 വര്‍ഷത്തെ പ്രവാസത്തിന് വിട; മുഹമ്മദ് ഇനി പുത്തന്‍പള്ളിയില്‍

Published

|

Last Updated

ദുബൈ: 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി മുച്ചികൂട്ടത്തില്‍ മുഹമ്മദ് നാട്ടിലേക്ക്.
37 വര്‍ഷത്തിനിടയില്‍ കുറച്ചു കാലം സഊദിയിലും പിന്നീട് ഖോര്‍ഫുക്കാനിലും ദുബൈയിലുമായിരുന്നു പ്രവാസം. ഇതിനിടയില്‍ 1992ല്‍ കുവൈത്ത് യുദ്ധകാലത്ത് ജുമൈറയിലെ ഗസ്റ്റ് ഹൗസില്‍ ജോലി നോക്കുമ്പോള്‍ കുവൈത്ത് അഭയാര്‍ഥികള്‍ക്ക് സ്വന്തം കിടക്കുന്ന കട്ടിലും ഭക്ഷണവും നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് ഓര്‍മകളായി മനസില്‍ സൂക്ഷിക്കുന്നു. മറ്റൊരിക്കല്‍ ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരെ ഒരുമിച്ച് ദുബൈ ക്രീക്ക് സൈഡില്‍ 1981ല്‍ കണ്ടതും മധുരിക്കുന്ന ഓര്‍മയാണ്.
15 വര്‍ഷമായി ദുബൈ വിമാനത്താവളത്തില്‍ ഫെസിലിറ്റി കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് രാജിവെച്ച് പോകുന്നത്.
നാട്ടില്‍ ചെറിയ ബിസിനസ് ചെയ്തു ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് പറയുന്നു. പ്രവാസം മതിയാക്കി നാട്ടില്‍ പോകുന്നതിനു മുമ്പ് ഉംറ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും മുഹമ്മദ്. പരേതരായ വി സി കുഞ്ഞുട്ടി ഹാജിയുടെയും ഫാത്വിമ എന്നിവരുടെയും മകനായ മുഹമ്മദിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മകന്‍ അജ്മാന്‍ ജി എം സി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.
മഹല്ല് കമ്മിറ്റി മെമ്പറും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും ബന്ധപ്പെടുന്ന ഇദ്ദേഹത്തെ വിളിക്കാവുന്ന നമ്പര്‍ 050-7851371.

Latest