ആര്‍ എസ് സി റാക്ക് സോണ്‍ യുവ സമ്മേളനം സമാപിച്ചു

Posted on: December 30, 2014 7:44 pm | Last updated: December 30, 2014 at 7:44 pm

rscറാസല്‍ ഖൈമ: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവ്വനം എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി റാസല്‍ഖൈമ സോണ്‍ യുവ സമ്മേളനം ചെയര്‍മാന്‍ ശിഹാബ് സഖാഫിയുടെ അധ്യക്ഷധയില്‍ ഐ സി എഫ് റാസല്‍ഖൈമ സെക്രട്ടറി സമീര്‍ അവേലം പ്രതിനിധി സമ്മേളനവും ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് പകര അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പൊതു സമ്മേളനവും ഉദ്ഘാടനം ചെയതു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജഅ്ഫര്‍ കളരാന്തിരി (ചെയര്‍മാന്‍), റശീദ് കൊളത്തൂര്‍ (ജന.കണ്‍), ജാഫര്‍ കണ്ണപുരം (സംഘടന കണ്‍വീനര്‍), ജബ്ബാര്‍ ചുണ്ടമന്ന (ഫിനാന്‍സ് കണ്‍വീനര്‍), മന്‍സൂര്‍ കൊടിയത്തൂര്‍ (കലാലയം കണ്‍വീനര്‍), ജറീഷ് മുഹമ്മദ് (വിസ്ഡം കണ്‍വീനര്‍), സാലിം കാന്തപുരം (ട്രൈനിംഗ് കണ്‍വീനര്‍), ബഷീര്‍ കട്ടിപ്പാറ (രിസാല കണ്‍വീനര്‍), അബൂതാഹിര്‍ വയനാട് (സ്റ്റുഡന്‍സ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. നാഷണല്‍ പ്രതിനിധികളായ അബൂബക്കര്‍ അസ്ഹരി, മുഹയിദ്ധീന്‍ ബുഖാരി, അബ്ദുല്‍ ബാരി പട്ടുവം, കബീര്‍ കെ സി, ലുക്മാന്‍ മങ്ങാട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുസ്തഫ കൂടല്ലൂര്‍ സ്വാഗതവും, റശീദ് കൊളത്തൂര്‍ നന്ദിയും പറഞ്ഞു.