Connect with us

National

ബി.ജി വര്‍ഗീസ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് (87)അന്തരിച്ചു.ഡല്‍ഹിയിലെ ഫിറോസ്ഷാ റോഡിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു ബി.ജി വര്‍ഗീസ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാധ്യമ ഉപദേഷ്ടാവായിരുന്നു. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും പുറത്താക്കി.
അടിയന്തിരാവസ്ഥക്ക് ശേഷം 1977 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മാവലിക്കരയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പത്രപ്രവര്‍ത്തനത്തിനുള്ള മാഗ്‌സാസെ അവാര്‍ഡ്,ജെ.സി ഡാനിയേല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബി.ജി വര്‍ഗീസിന് ലഭിച്ചിട്ടുണ്ട്.

ഡിസൈന്‍ ഫോര്‍ ടുമാറൊ,ബ്രെയ്കിങ് ദി ബിഗ്‌സ്‌റ്റോറി,ഗ്രേറ്റ് മൊമന്റ്‌സ് ഇന്‍ ഇന്ത്യന്‍ ജേര്‍ണലിസം,വാട്ടേഴ്‌സ് ഓഫ് ഹോപ് ഹാര്‍ണസിങ് ദി ഇസ്‌റ്റേണ്‍ ഹിമാലയന്‍ റിവര്‍സ്,വിന്നിംഗ് ദി ഫ്യൂച്ചര്‍ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളും ബി.ജി വര്‍ഗീസ് രചിച്ചിട്ടുണ്ട്.

Latest