ശിവഗിരി തീര്‍ത്ഥാടക സംഗമം വെള്ളിയാഴ്ച

Posted on: December 30, 2014 7:00 pm | Last updated: December 30, 2014 at 7:15 pm

ദുബൈ: ദുബൈയില്‍ അഞ്ചാം ശിവഗിരി തീര്‍ഥാടന സംഗമം ജനുവരി രണ്ട് വെള്ളി രാവിലെ 5.30ന് സഫ എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂളില്‍ നടത്തുമെന്ന് എസ് എന്‍ ഡി പി യോഗം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശിവഗിരിയില്‍ നടക്കുന്ന തീര്‍ഥാടനത്തിന്റെ ഭാഗമായാണ് ദുബൈയില്‍ സംഗമം. പ്രാര്‍ഥനാ ഗാനമായ ദൈവദശകത്തിന്റെ പകര്‍പ്പും ഗുരുദേവ ചിത്രവും ഫ്രെയിമിലാക്കി ആയിരത്തിലധികം പേര്‍ക്ക് വിതരണം ചെയ്യും. തീര്‍ഥാടന പദയാത്ര രാവിലെ പത്തിന് നടക്കും. രാവിലെ 11ന് സാംസ്‌കാരിക സമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോ. കെ എസ് രാധാകൃഷ്ണന്‍, കോണ്‍സുല്‍ ടിജോ തോമസ്, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 3.30ന് രചനാ ശതാബ്ദി സമാപന ചടങ്ങ് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സേവനം ചെയര്‍മാന്‍ എം കെ രാജന്‍, വൈസ് ചെയര്‍മാന്‍ പി കെ മോഹനന്‍, വനിതാ കണ്‍വീനര്‍ ഉഷ, മീഡിയാ കണ്‍വീനര്‍ പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.