പാലക്കയം മലയോര മേഖലയില്‍ പുലികള്‍ ആടുകളെ കൊന്നു

Posted on: December 30, 2014 1:25 pm | Last updated: December 30, 2014 at 1:25 pm

മണ്ണാര്‍ക്കാട്: കുടിയേറ്റമേഖലയായ പാലക്കയം വഴിക്കടവ്, ഇരുമ്പാമുട്ടി, തരിപ്പപൊതി എന്നിവിടങ്ങളില്‍ മൂന്ന് ആടുകളെ പുലി കൊന്നു. വഴിക്കടവ് ചെറുകരകുന്നേല്‍ സോജന്‍, പള്ളത്ത് സാബു, കയ്യാലയില്‍ റജി എന്നിവരുടെ അടുകളെയാണ് പുലി കടിച്ചു കൊന്നത്.
ഇവരുടെ രണ്ട് ആടുകളെ കഴുത്തില്‍ കടിച്ച് മുറിവേല്‍്പ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സം’വം. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളംവെച്ചതിനാല്‍ പുലി ആടുകളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. വെളുപ്പിനെ റബ്ബര്‍ ടപ്പിങ്ങിന് വന്ന ചെറുകരകുന്നേല്‍ ബേബിച്ചന്‍ ഓടിമാറിയതിനാല്‍ പുള്ളിപുലിയുടെ ആക്രമണത്തിന്‍ നിന്നും രക്ഷപെട്ടു.
പ്രദേശത്ത് കുറേ നാളുകളായി കോഴികളേയും ആടുകളേയും താറാവുകളേയും കാണതാവാന്‍ തുടങ്ങിയിട്ട്. കുറുക്കനോ ചെന്നായയോയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ പുള്ളിപ്പുലി പ്രദേശത്ത് സ്ഥിരം എത്താന്‍ തുടങ്ങിയതോടെ പ്രദേശത്തുകാര്‍ഭ’ീതിയിലാണ്. രാത്രിയായാല്‍ പുറത്തിറങ്ങാന്‍പോലും പലരും ധൈര്യപ്പെടാറില്ല. വനംവകുപ്പധികാരികളോട് പരാതിപ്പെട്ടിട്ടും രക്ഷയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിക്കെണിവെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.