മതപരിവര്‍ത്തനം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Posted on: December 29, 2014 10:00 pm | Last updated: December 30, 2014 at 12:05 am

khar vapasyന്യൂഡല്‍ഹി: രാജ്യത്ത് മതപരിവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സര്‍ക്കാരുകളോടാണു കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്.

മതസ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണ് ഈ സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. നാലാഴ്ച്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.