സര്‍ക്കാര്‍ സേവനം ആരുടേയും ഔദാര്യമല്ല,അവകാശമാണ്; മുഖ്യമന്ത്രി

Posted on: December 29, 2014 5:50 pm | Last updated: December 30, 2014 at 12:05 am

oommenchandiതിരുവനന്തപുരം; ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വന്നെങ്കിലും ജനങ്ങളില്‍ നിന്ന് കിട്ടികൊണ്ടിരിക്കുന്ന ചില പരാതികള്‍ ഏറെ ദയനീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ അനുഭവിക്കുന്ന നിയമകുരുക്ക് ഉദ്യോഗസ്ഥരെയും പ്രശ്‌നത്തിലാക്കുന്നു. സര്‍ക്കാര്‍ സേവനം ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ച് സഹകരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.