Connect with us

Gulf

ദുബൈയിലും അബുദാബിയിലും വിനോദ സഞ്ചാരികള്‍ വര്‍ധിക്കുന്നു

Published

|

Last Updated

അബുദാബി; പ്രതികൂല സാഹചര്യങ്ങള്‍ ഏറെ ആയിരുന്നിട്ടും അബുദാബിയിലും ദുബൈയിലും വിനോദ സഞ്ചാരികള്‍ വര്‍ധിച്ചു. ഈ വര്‍ഷം 31 ലക്ഷം പേരെയാണ് അബുദാബി പ്രതീക്ഷിച്ചത്. ആ ലക്ഷ്യം മറികടക്കാനാകുമെന്ന് ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം 35 ലക്ഷം പേരെ പ്രതീക്ഷിക്കുന്നു.

ദുബൈ ലോകത്തിലെ തന്നെ വലിയ വിനോദ സഞ്ചാര നഗരമായി മാറിയിട്ടുണ്ട്. ചില്ലറ വില്‍പന കേന്ദ്രമെന്ന നിലയിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര തലത്തില്‍ ഏറ്റവും സന്ദര്‍ശകരുള്ള അഞ്ചുനഗരങ്ങളിലൊന്നായി ദുബൈ മാറി. 2012ല്‍ എട്ടാം സ്ഥാനത്തായിരുന്നു. 2014ല്‍ അഞ്ചാം സ്ഥാനത്തെത്തിയെന്ന് മാസ്റ്റര്‍ കാര്‍ഡ് നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. വൈവിധ്യവല്‍കരണമാണ് ദുബൈക്ക് നേട്ടമായതെന്ന് ഹോട്ടെല്‍സ് ആന്റ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി എക്‌സി. വൈസ് പ്രസിഡന്റ് ശിഹാബ് ബിന്‍ മഹ്മൂദ് പറഞ്ഞു. അബുദാബിയില്‍ പത്തുമാസത്തിനിടയില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമായി 28 ലക്ഷം പേരെത്തി. സാംസ്‌കാരിക കായിക രംഗത്തെ കുതിപ്പ് സഞ്ചാര മേഖലക്ക് ഗുണകരമായി.
ദുബൈ 2020ഓടെ രണ്ടു കോടി സഞ്ചാരികളെ പ്രതീക്ഷിക്കുന്നു. ഈജിപ്ത്, ലെബനോന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ അരക്ഷിതാവസ്ഥ യു എ ഇക്ക് ഗുണകരമാകും.

Latest