ഘര്‍ വാപസിയെ വിമര്‍ശിക്കുന്നത് ന്യൂനപക്ഷ പ്രീണനക്കാര്‍: വെള്ളാപ്പള്ളി

Posted on: December 29, 2014 3:26 pm | Last updated: December 30, 2014 at 12:05 am

vellappallyകൊല്ലം: സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ഘര്‍ വാപസിയെ വിമര്‍ശിക്കുന്നത് ന്യൂനപക്ഷ പ്രീണനം നടത്തുന്നവരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഐക്യമുണ്ടായതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. അത്കാരണമാണ് തെറ്റായ വാര്‍ത്തകള്‍ ഉണ്ടാകുന്നത്. മദ്യക്കച്ചവടക്കാരന്റെ സ്വത്ത് വേണ്ടെന്നും അവരെ ശിവഗിരിയില്‍ കയറ്റരുതെന്നും ശീനാരായണ ഗുരു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.