കേരളസാഹിത്യ അക്കാദമി വാര്‍ഷികാഘോഷം

Posted on: December 29, 2014 12:29 am | Last updated: December 29, 2014 at 12:29 am

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 58- ാംവാര്‍ഷികാഘോഷവും പുരസ്‌കാരസമര്‍പ്പണവും നാളെയും മറ്റന്നാളും സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ പത്തിന് നടക്കുന്ന പുതിയ കാലം പുതിയ എഴുത്ത് എന്ന സെമിനാര്‍ കവി അക്കിത്തം ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക്് രണ്ടിന് പി ആര്‍ ജയശീലനും ജ്യോതിബായ് പരിയാടത്തും സംഘവും കാവ്യം സുഗേയം- മലയാള കാവ്യസംഗീതിക അവതരിപ്പിക്കും.