പുതിയ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം തുടങ്ങി

Posted on: December 28, 2014 10:14 pm | Last updated: December 28, 2014 at 10:14 pm
SHARE

faizalദുബൈ: ദുബൈ പുതിയ ബ്രാന്‍ഡാകുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിത്തുടങ്ങി. നീലയും ചുകപ്പും നിറത്തില്‍ ഇംഗ്ലീഷിലും അറബിയിലും ദുബൈയെന്ന് കലാപരമായി രേഖപ്പെടുത്തിയ നമ്പര്‍ പ്ലേറ്റാണ് ആര്‍ ടി എ നല്‍കുന്നത്.
പുതിയ നമ്പര്‍പ്ലേറ്റുകള്‍ക്ക് അപേക്ഷ സ്വീകരിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ആര്‍ ടി എ സേവന കേന്ദ്രങ്ങള്‍ വഴി പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കിവരുന്നു. ആദ്യം ലഭിച്ചവരില്‍ കാസര്‍കോട് സ്വദേശിയും ദീനാര്‍ ട്രാവല്‍സ് എം ഡിയുമായ ഫൈസല്‍ മുഹ്‌സിന്‍ ഉള്‍പ്പെടും.
നമ്പര്‍ പ്ലേറ്റ് മാറ്റേണ്ടത് നിര്‍ബന്ധമല്ലെങ്കിലും ദുബൈ ഭരണാധികാരികള്‍ക്കും ദുബൈക്കും ഐക്യദാര്‍ഡ്യം അര്‍പിക്കാനുള്ള അവസരമായാണ് പുതിയ നമ്പര്‍ പ്ലേറ്റിനെ പലരും കാണുന്നത്.