ഗ്ലോബല്‍ വില്ലേജിലെ അബ്രകള്‍ ആകര്‍ഷകം

Posted on: December 28, 2014 9:24 pm | Last updated: December 28, 2014 at 9:24 pm

RTA_3506ദുബൈ: ഗ്ലോബല്‍ വില്ലേജില്‍ അബ്രകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പരമ്പരാഗത രീതിയിലുള്ളതാണ് ഈ ജലയാനങ്ങള്‍. കാഴ്ചകള്‍ ആസ്വദിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. നീലനിറത്തിലുള്ള ഈ അബ്രകള്‍ വൈദ്യുതിയിലാണു പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. നവംബര്‍ മുതലുള്ള കണക്കെടുത്താല്‍ 15,000-ലേറെ പേര്‍ അബ്രയില്‍ കയറിയതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സി ഇ ഒ. ഡോ.യൂസഫ് അല്‍ അലി പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 121,074 യാത്രക്കാര്‍ കയറി. ഗ്ലോബല്‍ വില്ലേജിനു നടുവിലൂടെയുള്ള കനാലില്‍ അബ്ര സര്‍വീസ് വേണമെന്ന് സന്ദര്‍ശകരുടെ കൂടി താല്‍പര്യം കണക്കിലെടുത്താണു തീരുമാനിച്ചത്. ദിവസവും വൈകിട്ട് നാലുമുതല്‍ രാത്രി 12വരെയാണു സര്‍വീസ്. 15-20 മിനിറ്റാണ് ഒരു ട്രിപ്പ്. ഒരു അബ്രയില്‍ ആറുപേര്‍ക്കു കയറാം. 50 ദിര്‍ഹം ആണു നിരക്ക്. വിവിധ പവലിയനുകള്‍ക്ക് ഇടയിലൂടെയുള്ള യാത്ര രാജ്യാന്തര സഞ്ചാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.