റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് രഘുവര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിര്‍സ മുണ്ട ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി നേതാക്കള്‍ പങ്കെടുത്തു.
ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് രഘുവര്‍ദാസ്. ഝാര്‍ഖണ്ഡില്‍ ബി ജെ പി 37 സീറ്റിലും സഖ്യകക്ഷിയായ എ ജെ എസ് യു അഞ്ചു സീറ്റിലും വിജയിച്ചതോടെയാണ് രഘുവര്‍ദാസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയില്ല. ഡല്‍ഹിയിലെ മോശം കാലാവസ്ഥയാണ് ഇരുവരും എത്താതിരിക്കാന്‍ കാരണം.