സുന്നി സെന്റര്‍ ഉദ്ഘാടനവും, മദ്ഹുര്‍റസൂല്‍ പ്രഭാഷണവും

Posted on: December 28, 2014 4:18 am | Last updated: December 27, 2014 at 10:19 pm
SHARE

കല്‍പ്പറ്റ: എസ് വൈ എസ്, എസ് എസ് എഫ് പുളിഞ്ഞാല്‍ യൂണിറ്റ് കമ്മിറ്റികള്‍ നിര്‍മ്മിച്ച സുന്നി സെന്റര്‍ ഉദ്ഘാടനവും, മദ്ഹുറസൂല്‍ പ്രഭാഷണവും, നാരിയത്തുസ്വലാത്ത് വാര്‍ഷികവും ഈ മാസം 29, 30, 31 തീയതികളില്‍ പുളിഞ്ഞാലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് മര്‍ കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം സുന്നിസെന്റര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സാഹിബ് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബൂബക്കര്‍ ചെറിയകോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. 30ന് വൈകുന്നേരം 6.30ന് മദ്ഹുര്‍റസൂല്‍ പ്രഭാഷണം ഇബ്രാഹീം ഫൈസി പന്തിപൊയില്‍ ഉദ്ഘാടനം ചെയ്യും. ജസീല്‍ അസ്ഹരി പാക്കണ പ്രഭാഷണം നടത്തും. പി കെ അബ്ദുല്‍ സലാം മുസലിയാര്‍ അധ്യക്ഷത വഹിക്കും. 31ന് വൈകുന്നേരം 6.30ന് നാരിയത്തുസ്വലാത്ത് വാര്‍ഷികം എ പി മുഹമ്മദ് മുസലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്‌ബോധന പ്രസംഗം നടത്തും. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ സലാം മുസലിയാര്‍, സെക്രട്ടറി മുഹ്‌യദ്ദീന്‍സഅദി, സ്വാഗതസംഘം ഭാരവാഹികളായ മൊയ്തൂട്ടി സഖാഫി, ആര്‍ കെ ഇസ്മാഈല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.