Connect with us

Kerala

ക്ഷേത്രത്തിലെ ആര്‍ എസ് എസ് ശാഖക്കെതിരെ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിന് വെട്ടേറ്റു

Published

|

Last Updated

കൊല്ലം: ക്ഷേത്രത്തില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നുവെന്ന് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിക്ക് വെട്ടേറ്റു. കടവൂര്‍ വില്ലേജ് സെക്രട്ടറി കൃഷ്ണകുമാറിനെയാണ് നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമിച്ചത് ആര്‍എസ്എസ്‌കാരാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാര്‍ ഓട്ടം കഴിഞ്ഞ് വീട്ടില്‍ പോകുമ്പോഴാണ് ആക്രമണത്തിനിരയായത്. തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെന്ന് കൃഷ്ണകുമാര്‍ ദേവസ്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ചാലുൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest