Connect with us

Ongoing News

സഅദിയ്യ മീലാദ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

ദേളി: നിത്യ നൂതനം തിരുനബി ദര്‍ശനം എന്ന പ്രമേയത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ ജാമിഅ സഅദിയ്യ അറബിയ്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഉദ്ഘാടനം സഅദാബാദില്‍ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി അധ്യക്ഷത വഹിച്ചു.
കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി ബിഹാര്‍, അബ്ദുലത്വീഫ് സഅദി കൊട്ടില, എസ് ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍, അബ്ദുര്‍റസാഖ് സഅദി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, ശറഫുദ്ദീന്‍ സഅദി, ഇബ്‌റാഹീം സഅദി വിട്ടല്‍, അഹ്മദ് സഅദി, ഷാനവാസ് മദനി, എന്‍ സി അബ്ദുര്‍റഹിമാന്‍ സഅദി, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുര്‍റഹിമാന്‍ തോട്ടം, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹീം സഅദി മുഗു, ശാഫി കണ്ണമ്പള്ളി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി പ്രസംഗിച്ചു.