ബസ് സമയത്തില്‍ കൃത്യതയെന്ന് ആര്‍ ടി എ

Posted on: December 26, 2014 7:36 pm | Last updated: December 26, 2014 at 7:36 pm

ദുബൈ: പൊതുഗതാഗത സംവിധാനത്തില്‍ ബസ് സമയം കൃത്യമാക്കാന്‍ ഓട്ടോമാറ്റഡ് വെഹിക്കിള്‍ മാനേജ്‌മെന്റ് (എ വി എം) കാര്യക്ഷമമാക്കിയതായി ആര്‍ ടി എ. സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദ് അലി അറിയിച്ചു.
ദുബൈക്കകത്തും എമിറേറ്റുകള്‍ക്കിടയിലും ഓടുന്ന ബസുകളുടെ കൃത്യത ഉറപ്പുവരുത്താന്‍ എ വി എം ഉപകരിക്കുന്നുണ്ട്.
കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കാന്‍ കഴിയും. നിലവില്‍ 1,568 ബസുകളും 3,000 ഡ്രൈവര്‍മാരുമാണുള്ളത്. ഇന്റര്‍നെറ്റ്, സ്മാര്‍ട് ഫോണ്‍ വഴിയും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയും.
ലോകത്തിലെ തന്നെ മികച്ച പൊതുഗതാഗത സംവിധാനമാണ് ദുബൈയിലുള്ളതെന്നും ഡോ. യൂസുഫ് മുഹമ്മദ് അലി പറഞ്ഞു.