എംഎല്‍എയുടെ വിജയാഹ്ലാദത്തിനിടെ വെടിപൊട്ടി

Posted on: December 26, 2014 3:03 pm | Last updated: December 27, 2014 at 1:08 am
SHARE

ksr mla ak47ശ്രീനഗര്‍: കാശ്മീരില്‍ ഉമര്‍ അബ്ദുല്ലയെ തോല്‍പ്പിച്ച എംഎഎല്‍യുടെ വിജയാഹ്ലാദത്തിനിടെ വെടിപൊട്ടിയതായി റിപ്പോര്‍ട്ട്. സോനാവാറില്‍ നിന്നും വിജയിച്ച പിഡിപി എംഎല്‍എ അഷ്‌റഫ് മിറിന്റെ റാലിക്കിടെയാണ് സംഭവം. എകെ 47 തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.

അഷ്‌റഫിന്റെ വീടിനുപുറത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കവെയാണ് വെടിയുതിര്‍ത്തത്. ഉമര്‍ അബ്ദുല്ല സോനാവാറില്‍ പരാജയപ്പെട്ടിരുന്നെങ്കിലും മറ്റൊരു മണ്ഡലത്തില്‍ വിജയിച്ചിരുന്നു.