ബസ് സ്‌റ്റോപ്പിലേക്ക് ടിപ്പര്‍ പാഞ്ഞു കയറി വിദ്യാര്‍ത്ഥി മരിച്ചു

Posted on: December 25, 2014 3:36 pm | Last updated: December 26, 2014 at 11:34 am

accidentകോഴിക്കോട്: പേരാമ്പ്രക്കടുത്ത് മുളിയങ്ങലില്‍ ബസ് സ്‌റ്റോപിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞു കയറി പത്തു വയസ്സുകാരന്‍ മരിച്ചു. മുത്തശ്ശിക്ക് ഗുരുതര പരിക്ക്. മുളിയങ്ങല്‍ മഠത്തുംപടിക്കല്‍ ബൈജുവിന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് മരിച്ചത്. അമ്മയുടെ അമ്മ തൂണേരി സ്വദേശി ജാനുവിന്റെ നില ഗുരുതരമാണ്. അതുല്‍ കൃഷ്ണ അമ്മൂമ്മക്കൊപ്പം അമ്മവീട്ടിലേക്ക് പോവാന്‍ സ്‌റ്റോപില്‍ നില്‍ക്കവയെണ് അപകടം. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിച്ചു.