മാവോയിസ്റ്റ് സാന്നിധ്യം: മലപ്പുറത്ത് ജാഗ്രതാ നിര്‍ദേശം

Posted on: December 25, 2014 12:07 pm | Last updated: December 26, 2014 at 11:34 am

maoists--621x414മലപ്പുറം: പാലക്കാട് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ ആദിവാസി മേഖലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. സൈലന്റ്‌വാലി വനമേഖലയില്‍ പെടുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കാളികാവ് പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാത്രിസമയത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം, രാത്രി എട്ട് മണിക്ക് ശേഷം വനപാതയിലൂടെയുള്ള യാത്ര ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റുകളെ കുറിച്ച് പോലീസിന് വിവരം നല്‍കാന്‍ നേരത്തെ ആദിവാസികളെ ഏര്‍പാടാക്കിയിരുന്നെങ്കിലും പിന്നീട് പ്രതിഫലം മുടങ്ങിയതോടെ അവര്‍ പിന്‍മാറുകയായിരുന്നു.