ജയചന്ദ്രന്‍ മൊകേരി ജയില്‍ മോചിതനായി

Posted on: December 25, 2014 11:02 am | Last updated: December 26, 2014 at 11:34 am

jayachandran mokeryകോഴിക്കോട്: മാലിദ്വീപില്‍ എട്ട് മാസമായി തടവില്‍ കഴിയുന്ന അധ്യാപകനും എഴുത്തുകാരനുമായ ജയചന്ദ്രന്‍ മൊകേരിക്ക് മോചനം. ജയചന്ദ്രന്റെ മോചനത്തിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ക്ലാസിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് മൊകേരിയെ മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അധ്യാപകനുമായുള്ള വ്യക്തിവിദ്വേഷത്തിന്റെ ഭാഗമായാണ് കുട്ടി പരാതി നല്‍കിയതെന്ന് പിന്നീട് വെളിപ്പെടുകയായിരുന്നു.

15 ദിവത്തെ റിമാന്‍ഡിന് വിധിച്ച ജയചന്ദ്രന്‍ എട്ട് മാസത്തിന് ശേഷമാണ് മോചിതനാകുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ജയചന്ദ്രന്‍ മോചിതനായത്. ഡിസംബര്‍ 30ന് ജയചന്ദ്രന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.