Connect with us

Kozhikode

ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സര്‍ഗോത്സവ് ശ്രദ്ധേയമാകുന്നു

Published

|

Last Updated

കോഴിക്കോട്: ഭാരതീയ കരകൗശലമേളയുടെ പരിച്ഛേദമായി ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സര്‍ഗോത്സവ് ശ്രദ്ധേയമാകുന്നു. ജമ്മുകശ്മീര്‍ മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്ധരും പെയിന്റിംഗ് കലാകാരന്‍മാരും ചേര്‍ന്ന് ഒരുക്കുന്ന കരകൗശല മേള കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 30,000 പേര്‍ സന്ദര്‍ശിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി പി ഭാസ്‌കരന്‍ പറഞ്ഞു. കലാകാരന്‍മാര്‍ക്ക് യാത്രാചെലവ്, മേളയിലേക്കുള്ള ഉത്പന്നങ്ങള്‍ കൊണ്ടുവരുന്ന ചെലവ്, ഭക്ഷണം, താമസം തുടങ്ങി എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നതെന്നും അതിനാല്‍ ചുരുങ്ങിയ വിലക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍മാരില്‍ നിന്ന് ഒരു പൈസയും കമ്മീഷനായി വാങ്ങിക്കുന്നില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.
165 സ്റ്റാളുകളിലായാണ് സര്‍ഗോത്സവ്. മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, പോണ്ടിച്ചേരി, അസാം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ബീഹാര്‍, ഛ#േത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ അവാര്‍ഡ് നേടിയ കലാകാരന്‍മാരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ഉള്ളത്. 140 കലാകാരന്‍മാര്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. ഈ മാസം 30ന് മേള സമാപിക്കും.
മുള കൊണ്ടുളള ഉത്പന്നങ്ങള്‍, ക്രിസ്റ്റല്‍ ഗഌസ്, എംബ്രോയിഡറി പെയിന്റിംഗുകള്‍, മ്യൂറല്‍ പെയിന്റിംഗ്, ഒഡീസ പെയിന്റിംഗ്, പഞ്ചലോഹ ഉത്പന്നങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍, വിവിധ ലതര്‍ ഉത്പന്നങ്ങള്‍ മേളയിലുണ്ട്. സംസ്ഥാനത്തെ ടൂറിസം ഭൂപടത്തില്‍ മൂന്നാം സ്ഥാനമാണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിനുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 20 ഏക്കര്‍ സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപ മുതല്‍ മുടക്കിയാണ് ക്രാഫ്റ്റ് വില്ലേജ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോ- ഓപറേറ്റീവ് കോണ്‍ട്രാക്‌ടേഴ്‌സ് സൊസൈറ്റിക്കാണ് ക്രാഫ്റ്റ് വില്ലേജിന്റെ മേല്‍നോട്ടച്ചുമതല.

Latest