ആസാമില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി

Posted on: December 25, 2014 10:02 am | Last updated: December 26, 2014 at 11:34 am

assam

ഗുവാഹതി: ആസാമില്‍ ബോഡോലാന്റ് തീവ്രവാദികളുടെ അതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി. അതിക്രമങ്ങളെ നേരിടാന്‍ സൈന്യം നാല് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ക്രിസ്ത്യന്‍ പള്ളികളിലും സ്‌കൂളുകളിലും അഭയം തേടിയിരിക്കുകയാണ്. സൊനിത്പൂര്‍, കൊക്രജര്‍, ചിരംഗ് ജില്ലകളിലായാണ് ആക്രമണങ്ങള്‍ നടന്നത്. ഇവിടങ്ങളില്‍ ഇപ്പോഴും സ്ഥിതി ശാന്തമായിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ആസാം മുഖ്യമന്ത്രി തരുണ്‍ ഗോംഗോയ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. തീവ്രവദാകളുമായി ഒരു ചര്‍ച്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കൂട്ടക്കൊലയെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.