ന്യൂഡല്‍ഹി: രാജ്യത്ത് ജനന നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് എസ് ആര്‍ എസ് സര്‍വേ. രാജ്യത്താകാമാവും ജനന നിരക്ക് കുറഞ്ഞു വരികയാണെന്നും സര്‍വേയില്‍ കണ്ടെത്തി. രജിസ്ട്രാര്‍ ജനറല്‍ നടത്തുന്ന ഏറ്റവും വലിയ സര്‍വേയാണിത്.
കൂടുതല്‍ ജനന നിരക്കുള്ളത് ബീഹാറിലാണ്. 27.6 ശതമാനം. കുറവ് ജനന നിരക്കുള്ള കേരളത്തില്‍ 14.7 ശതമാനമാണ് നിരക്ക്. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ജനന നിരക്ക് കുറവുള്ളത്. ഗര്‍ഭധാരണ നിരക്കും കുറഞ്ഞിട്ടുണ്ട്. ഗര്‍ഭധാരണ നിരക്ക് ഏറ്റവും കൂടുതല്‍ ബീഹാറിലാണ്. കുറവ് പശ്ചിമ ബംഗാളിലും.