കനത്ത മൂടല്‍ മഞ്ഞ്: നോയിഡയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം

Posted on: December 24, 2014 6:59 pm | Last updated: December 24, 2014 at 6:59 pm

delhi snowനോയിഡ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യമുന എക്‌സ്പ്രസ് ഹൈവേയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടത്തിന് കാരണമായത്. രണ്ട് ടൂറിസ്റ്റ് ബസുകളും അപകടത്തില്‍ പെട്ടതായാണ് വിവരം.

മൂടല്‍ മഞ്ഞ് മൂലം ദിശ തെറ്റിവന്ന ഒരു കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പിന്നീട് വാഹനങ്ങള്‍ ഒന്നൊന്നായി കൂട്ടിമുട്ടുകയായിരുന്നു. അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന ഡല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശൈത്യം കൂടുതല്‍ ശക്തമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.