ട്രാം പാതയിലെ സുരക്ഷിതത്വത്തിന് കൂടുതല്‍ നടപടി; ചില വഴികളടച്ചു

Posted on: December 24, 2014 2:00 pm | Last updated: December 24, 2014 at 2:40 pm

ദുബൈ: ട്രാം പാതയിലെ സുരക്ഷിതത്വത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മത്ത ര്‍ അല്‍ തായര്‍ അറിയിച്ചു.
ചില ജംഗ്ഷനുകളില്‍ ഇടതുഭാഗത്തേക്ക് തിരിയുന്നിടത്തും യൂടേണെടുക്കുന്നിടത്തും റോഡ് അടച്ചു. മൊത്തം അഞ്ചിടങ്ങളില്‍ അടച്ചിട്ടുണ്ട്. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. മറീന, ജെ ബി ആര്‍ ജംഗ്ഷനുകളിലാണ് കൂടുതല്‍ നടപടികള്‍.
സയൂറസ്ട്രീറ്റും മറീന സ്ട്രീറ്റും ചേരുന്നിടത്ത് യൂടേണ്‍ റദ്ദാക്കി. സഫൂഹ് സ്ട്രീറ്റിലും സയൂറ സ്ട്രീറ്റ് ഈസ്റ്റിലും ഇടതുഭാഗത്തേക്കുള്ള വളവ് ഒഴിവാക്കി.
ഇവിടങ്ങളില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ദുബൈ പോലീസുമായി സഹകരിച്ചാണ് സുരക്ഷാ നടപടികളെന്നും മത്തര്‍ അല്‍തായര്‍ പറഞ്ഞു.