Connect with us

Malappuram

നികുതി വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമം

Published

|

Last Updated

കൊളത്തൂര്‍: നികുതി വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ വാണിജ്യ വകുപ്പ് പിടികൂടി. തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പുലാമന്തോളില്‍ വെച്ചാണ് കോഴിക്കുഞ്ഞുങ്ങളുമായി ചാലകുടിയിലേക്ക് പോകുന്ന വാഹനം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പതിനൊന്നായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് പിടികൂടിയ വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം കൊളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തി. 73000 രൂപ പിഴ അടച്ചാണ് പുലര്‍ച്ചയോടെ കോഴിക്കുഞ്ഞുങ്ങളെ കയറ്റിയ വാഹനം വിട്ട് നല്‍കിയത്.