മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം

Posted on: December 24, 2014 9:27 am | Last updated: December 24, 2014 at 9:27 am

തൃശൂര്‍: സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ പരമ്പരാഗതയാനവും മത്സ്യബന്ധന സാമഗ്രികളും വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. സ്വന്തമായി മത്സ്യബന്ധനയാനങ്ങള്‍ ഇല്ലാത്ത പരമ്പരാഗത മത്സ്യത്തൊഴിലാൡകള്‍ക്ക് 40,000 രൂപ വരെ ഇതിനായി ധനസഹായം നല്‍കും. ജില്ലയിലെ വാടാനപ്പിള്ളി മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസമുള്ളവരും മത്സ്യത്തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തവരും ഇക്കഴിഞ്ഞ ജനുവരി 1 ന് 21 നും 60 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍.അപേക്ഷാഫോറം നാട്ടിക, ഏങ്ങണ്ടിയൂര്‍ മത്സ്യഭവനുകൡ നിന്ന് ലഭിക്കും. അപേക്ഷകള്‍, മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവ യുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 27 ന് മുമ്പ് മത്സ്യ ഭവനിലോ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, മകയിരം, ടി സി 16/1709, ഉള്ളൂര്‍ ലെയിന്‍, ഡി പി ഐ ക്ക് സമീപം ജഗതി, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.സലൃമഹമരീമേെ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.