സോണിയ ആശുപത്രി വിട്ടു

Posted on: December 23, 2014 9:08 pm | Last updated: December 23, 2014 at 11:08 pm

sonia gandiന്യൂഡല്‍ഹി: ശ്വസന നാളത്തിലെ അണുബാധക്ക് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. സോണിയയുടെ ആരോഗ്യനില ഭദ്രമാണെന്നും പൂര്‍ണ വിശ്രമമെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോ. ഡി എസ് റാണ അറിയിച്ചു. ശ്വസിക്കാന്‍ പ്രയാസവും അണുബാധയും കാരണം കഴിഞ്ഞ വ്യാഴാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.