മോന ഗാനെമിന് അറബ് മീഡിയ പേഴ്‌സണാലിറ്റ് അവാര്‍ഡ്

Posted on: December 23, 2014 8:00 pm | Last updated: December 23, 2014 at 8:41 pm

ദുബൈ: അറബ് യുണിയന്‍ ഓഫ് ഇലട്രോണിക് മീഡിയയുടെ മോസ്റ്റ് ഇന്‍ഫഌവെന്‍ഷ്യല്‍ അറബ് മീഡിയ പേഴ്‌സണാലിറ്റി 2014 അവാര്‍ഡിന് ഗവ. ഓഫ് ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറലും ദുബൈ പ്രസ് ക്ലബ്ബ് ചെയര്‍പേഴ്‌സണുമായ മോന ഗാനം അല്‍ മറി അര്‍ഹയായി. അറബ് മീഡിയ ഫോറത്തിന് ഉള്‍പെടെ മാധ്യമ രംഗത്ത് അവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. അവാര്‍ഡിന് തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് മോന പ്രതകരിച്ചു.
അറബ് മീഡിയയുടെ തലസ്ഥാനം കൂടിയായ കെയ്‌റോയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം അവാര്‍ഡ് സമ്മാനിച്ചത്.