ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്; പുത്തൂര്‍ റഹ്മാന്റെ പാനലിന് വിജയം

Posted on: December 23, 2014 8:39 pm | Last updated: December 23, 2014 at 8:39 pm
Fujairah ISC-OB-Puthur
പുത്തൂര്‍ റഹ്മാന്‍

ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറയുടെ 2015-16 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളായി ഡോ. പുത്തൂര്‍ റഹ്മാന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐ എസ് സി ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ അസീസ് ഷിന്‍ഡേയാണ് പ്രഖ്യാപനം നടത്തിയത്. പുത്തൂര്‍ റഹ്മാന്‍ ഏഴാം തവണയാണ് ഫുജൈറയിലെ ഇന്ത്യക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ കഌബ് പ്രസിഡന്റാകുന്നത്. യു എ ഇ. കെ എം സി സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഡോ. പുത്തൂര്‍ റഹ്മാന്‍.
മറ്റു ഭാരവാഹികള്‍: സന്തോഷ് കെ മത്തായി (ജന. സെക്ര), വി എം സിറാജുദ്ദീന്‍ (ട്രഷ), എഡ്വിന്‍ പോള്‍ (വൈ. ്രപസി), അബ്ദുല്‍ മനാഫ്, മനോജ് എം പി (ജോ.ജന. സെക്ര), അബ്ദുല്ല കൊടപ്പന (പി.ആര്‍ സെക്ര), ബഷീര്‍ മുഹമ്മദ്കുഞ്ഞു (കള്‍ചറല്‍ സെക്ര), സുഭഗന്‍ ടി. (സ്‌പോര്‍ട്‌സ് സെക്ര), അശോക് മോഹന്‍ദാസ് (കോണ്‍സുലര്‍ സെക്ര), കെ ജി സതീശന്‍, ഇ ആര്‍ ഗോപകുമാര്‍ (ജോ. കള്‍ചറല്‍ സെക്ര), ജാഫര്‍ ഒളക്കര, ജോജി മണ്ഡപത്തില്‍ (ജോ.സ്‌പോര്‍ട്‌സ് സെക്ര), സവാദ് യൂസുഫ് (ജോ.കോണ്‍സുലര്‍ സെക്ര), എഞ്ചി. വേദമൂര്‍ത്തി (അഡൈ്വസര്‍).