എബോള മരണം 7500 കടന്നതായി ലോകാരോഗ്യ സംഘടന

Posted on: December 23, 2014 9:25 am | Last updated: December 23, 2014 at 9:25 am
SHARE

ebola-virus3ന്യൂയോര്‍ക്ക്: ലോകത്ത് എബോള വൈറസ് ബാധിച്ചുള്ള മരണം 7500 കടന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 20,000 പേരെ എബോള ബാധിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നിവിടങ്ങളിലാണ് എബോള ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ലൈബീരിയയില്‍ 3,346 പേരും സിറാലിയോണില്‍ 2,477 പേരും എബോള ബാധിച്ചു മരിച്ചതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിറാലിയോണിലാണ് ഏറ്റവുമധികം രോഗ ബാധിതരുള്ളത്. അവിടെ 8,759 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലൈബീരിയയില്‍ 7,819 പേര്‍ രോഗം ഭീതിയിലാണ്. എബോള വൈറസ് ബാധയില്‍ നൈജീരിയയില്‍ എട്ടും മാലിയില്‍ ആറും സെനഗലിലും യുഎസില്‍ ഒരാളും മരിച്ചു.