അപലപനീയമെന്ന് ഒബാമ

Posted on: December 23, 2014 12:34 am | Last updated: December 22, 2014 at 11:35 pm

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തെ പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് ഹവാലിയിലെത്തിയതായിരുന്നു അദ്ദേഹം. നടപടിയെ ശക്തമായി അപലപിക്കുകയാണ്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജീവന്‍ തന്നെ നല്‍കേണ്ടി വരുന്നു. അവര്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
കറുത്തവര്‍ഗക്കാര്‍ക്കെതിരെ വെളുത്തവര്‍ഗക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നതെന്ന് കരുതപ്പെടുന്നു. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. റാഫേല്‍ റമോസ്(40), വെന്‍ജിയാന്‍ ലി(32) എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇസ്മാഈല്‍ ബ്രിന്‍സ്‌ലി എന്ന 28കാരനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നിരായുധനായ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയ വെളുത്തവര്‍ഗക്കാരായ പോലീസുകാരുടെ നടപടിക്കെതിരെ പ്രതികാര ചിന്തയുമായാണ് ഇയാള്‍ നടന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ പോലീസുകാരെ കൊലപ്പെടുത്തിയത്