Connect with us

International

പുകയില പരസ്യം: ചൈനീസ് പാര്‍ലിമെന്റ് ഇടപെടുന്നു

Published

|

Last Updated

ബീജിംഗ്: പുകയില പരസ്യങ്ങളില്‍ ചൈനീസ് പര്‍ലിമെന്റ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ലോകത്തിലെ ഏറ്റവും വലിയ പുകയില ഉപഭോഗരാജ്യമാണ് ചൈന. ഉപദ്രവകാരികളായ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി വരുത്തിയാണ് നാഷനല്‍ പീപിള്‍സ് കോണ്‍ഗ്രസ് ( എന്‍ പി സി) പുകയില പരസ്യത്തിനെതിരെ നീക്കം ആരംഭിച്ചത്. നിയമം അംഗീകരിക്കപ്പെട്ടാല്‍ എല്ലാ പുകയില ഉത്പന്നങ്ങളുടെയും പരസ്യം നിരോധിക്കപ്പെടും. എന്നാല്‍ പുകയില വില്‍പ്പന നടത്തുന്ന ഷോപ്പുകളില്‍ പരസ്യം അനുവദിക്കുമെന്നാണ് അറിയുന്നത്. പൊതു സ്ഥലങ്ങള്‍, സ്‌കൂളുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യം പൂര്‍ണമായും നിരോധിക്കപ്പെടും. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് നിയന്ത്രണം കൊണ്ടുവരികയാണ് നിരോധം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 300 ദശലക്ഷം ആളുകള്‍ ഒരോ വര്‍ഷവും പുകയില സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പുകയില ഉത്പന്നങ്ങളുടെ നികുതി ഇനത്തില്‍ വലിയ വരുമാനമാണ് സര്‍ക്കാറിന് ലഭിക്കുന്നത്.