Connect with us

Gulf

ബുര്‍ജ് അല്‍ അറബ് ഹെലിപ്പാഡിന് അംഗീകാരം

Published

|

Last Updated

ദുബൈ: ജുമൈറയിലെ ബുര്‍ജ് അല്‍ അറബ് ഹെലിപ്പാഡിന് ജനറല്‍ സിവില്‍ ഏവിയേഷന്റെ അംഗീകാരം. ആദ്യമായാണ് ഒരു ഹോട്ടല്‍ ഹെലിപ്പാഡിന് ഏവിയേഷന്റെ ലൈസന്‍സ് ലഭിക്കുന്നത്. ഹെലിപ്പാഡില്‍ നടന്ന ചടങ്ങില്‍ വാണിജ്യ മന്ത്രിയും ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി സര്‍ട്ടിഫിക്കറ്റ് കൈമാറി. ജുമൈറ ഗ്രൂപ്പ് സി ഇ ഒ ജെറാന്‍ഡ് ലോലെസ് ഏറ്റുവാങ്ങി.
ഹെലിപ്പാഡ് ലൈസന്‍സിംഗ് ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ മാസം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. രാജ്യാന്തര സിവില്‍ ഏവിയേഷന്‍, യൂറോപ്യന്‍ ഏവിയേഷന്‍ എന്നിവയുടെ ചട്ടങ്ങള്‍ പിന്തുടര്‍ന്നാണിത്. ബുര്‍ജ് അല്‍ അറബിലെ ഹെലിപ്പാഡിന് 210 മീറ്റര്‍ വിസ്തൃതിയുണ്ട്. രാജ്യാന്തര ടെന്നീസ് താരങ്ങള്‍ ഇവിടെ പരിശീലനം നടത്തുന്ന ചിത്രം പ്രസിദ്ധമാണ്. തീരക്കടലിലാണ് ഹോട്ടല്‍.

Latest