തിരുത്തല്‍ ശക്തിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറണം: കെ പി രാജേന്ദ്രന്‍

Posted on: December 22, 2014 9:01 am | Last updated: December 22, 2014 at 9:01 am

തിരൂര്‍: തിരുത്തല്‍ ശക്തിയായി കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ മാറണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി രാജേന്ദ്രന്‍ പറഞ്ഞു. സി പി ഐ തിരൂര്‍ മണ്ഡലം സമ്മേളനം തിരൂര്‍ കൊടക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതി, സ്വജനപക്ഷവാദം, ഭീകവാദം, വര്‍ഗീയ വാദം, കോര്‍പ്പറേറ്റുകളെ സംരക്ഷിക്കല്‍ എന്നിവയ്‌ക്കെതിരെ അണി നിരന്നുകൊണ്ട് അതി ശക്തമായി കമ്മ്യൂനിസ്റ്റുകാര്‍ തിരുത്തല്‍ ശക്തിയായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ പി ആര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി പി സുനില്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ ടി കെ സുന്ദരന്‍ മാസ്റ്റര്‍, പി കെ കൃഷ്ണദാസ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി കുഞ്ഞിമൂസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. കെ ഹംസ മണ്ഡലം സെക്രട്ടറിയായി പതിനഞ്ച മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. തിരുന്നാവായ പുത്തനത്താണി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തിരുന്നാവായ കുടിവെള്ള പദ്ധതി ഉടന്‍തന്നെ യാഥാര്‍ഥ്യമാക്കണമെന്നും സി പി ഐ തിരൂര്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.