കുടിവെള്ളമില്ല; വഴിമുട്ടി പൊതുജനം

Posted on: December 22, 2014 9:00 am | Last updated: December 22, 2014 at 9:00 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ളം വഴിമുട്ടി. ആഴ്ചകളോളമായി പൈപ്പ് ലൈനുകള്‍ വെള്ളം എത്തിനോക്കിയിട്ട്.
അങ്ങാടിപ്പുറം ഐ എച്ച് ആര്‍ ഡി സ്‌കൂള്‍ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ള എത്താത്തത് വാട്ടര്‍ അതോറിറ്റി വെള്ളത്തിനെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. നിലവിലുള്ള വിതരണ ശൃംഖലയുടെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ട ഈ ഘട്ടത്തില്‍ കരാറുകാര്‍ക്ക് നല്‍കേണ്ട പണം നല്‍കാത്തതിന്റെ പേരില്‍ ഈ തൊഴിലാളികള്‍ സമരത്തിലാണ്. ഈ സമരം ഉടനടി തീര്‍പ്പാക്കി കുടിവെള്ള വിതരണത്തിലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും 1970 മുതലുള്ള പഴകി ദ്രവിച്ച ചെറിയ വിതരണ സംവിധാനം മാത്രമാണ് നിലവിലുള്ളത്.
ഇത് കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. പഴയ എ സി പൈപ്പുകള്‍ മാറ്റി ജി ഐ പൈപ്പും വണ്ണം കൂടിയ പൈപ്പുകളം സ്ഥാപിച്ച് വിതരണ ശൃംഖല കാലോചിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ നഗരസഭക്ക് കേന്ദ്ര ഗവ. പദ്ധതിയായ യു ഐ ഡി എസ് എസ് എം ടിയില്‍ ഉള്‍പ്പെടുത്തി 18 കോടി രൂപ ചെലവില്‍ കട്ടുപ്പാറ പുഴയില്‍ തടയണ നിര്‍മിക്കുകയും പ്ലാന്റിലെ മോട്ടോറുകള്‍ നവീകരിക്കകുയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാത്തതാണ് പെരിന്തല്‍മണ്ണയിലെ കുടിവെള്ള പദ്ധതിയുടെ പ്രധാന തകര്‍ച്ചക്ക് കാരണമായി പറയുന്നത്.