ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമറാക്കളെ കൂടെനിര്‍ത്തണം: പൊന്മള

    Posted on: December 21, 2014 10:15 pm | Last updated: December 21, 2014 at 10:22 pm

    മര്‍ക്കസ് നഗര്‍: ഇസ്‌ലാമിന്റെ ജീവനാഡിയായ പണ്ഡിതര്‍ ഉമറാക്കളെ കൂടെ നിര്‍ത്തി ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസ് നഗരിയില്‍ നടന്ന പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ബുഖാരി, ഹുസ്സൈന്‍ മുസ്‌ലിയാര്‍ പടനിലം, മൊയ്തീന്‍കുട്ടി ബാഖവി പൊന്‍മള, മാരായമംഗലം അബ്ദുര്‍റഹിമാന്‍ ഫൈസി, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ എസ് മുഹമ്മദ് മുസ്‌ലിയാര്‍, കെ എം അബ്ദുര്‍റഹിമാന്‍ ബാഖവി, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ സ്വാഗതവും ഉമറലി സഖാഫി എടപ്പലം നന്ദിയും പറഞ്ഞു.