മത പരിവര്‍ത്തനം: പൊലീസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

Posted on: December 21, 2014 7:09 pm | Last updated: December 22, 2014 at 7:12 am
SHARE

chennithalaതിരുവനന്തപുരം: കേരളത്തില്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന വാര്‍ത്ത ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണഘടനാനുസൃതമായി പൊലീസ് മതംമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും
ചെന്നിത്തല പറഞ്ഞു. എഡിജിപി ഹേമചന്ദ്രന് ആയിരിക്കും അന്വേഷണ ചുമതല.

കേരളത്തില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. ഹിന്ദുമതത്തിലേക്ക് അവര്‍ തിരിച്ചുവരികയാണ് ചെയ്തത്. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.
നിര്‍ബന്ധിച്ചല്ല മതപരിവര്‍ത്തനം നടത്തിയതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here