ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ്

Posted on: December 21, 2014 10:28 am | Last updated: December 21, 2014 at 10:28 am

trainകോയമ്പത്തൂര്‍: ശബരിമല തീര്‍ഥാടകരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം വഴി പ്രത്യേക ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ ഓടിക്കുന്നു.
ട്രെയിന്‍ നമ്പര്‍ 02853 സാന്ത്രാഗച്ചി (പശ്ചിമബംഗാള്‍)എറണാകുളം സൂപ്പര്‍ഫാസ്റ്റ് പ്രീമിയംവീക്കിലി ഡിസംബര്‍ 20, 27 തീയതികളില്‍ സര്‍വീസ് നടത്തും. ശനിയാഴ്ചകളില്‍ വൈകുന്നേരം 5.30ന് സാന്ത്രാഗച്ചിയില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചപുലര്‍ച്ചെ 1.45ന് കോയമ്പത്തൂരിലും 6 മണിക്ക് എറണാകുളവും എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 02854 എറണാകുളംസാന്ത്രാഗച്ചി സൂപ്പര്‍ഫാസ്റ്റ് ഡിസംബര്‍ 23, 30 തീയതികളില്‍ സര്‍വീസ് നടത്തും. എറണാകുളത്തുനിന്ന് ചൊവ്വാഴ്ച രാവിലെ 8.30ന് പുറപ്പെട്ട് കോയമ്പത്തൂരില്‍ 12.45ന് എത്തി യാത്രതുടരുന്ന ട്രെയിന്‍ സാന്ത്രാഗച്ചിയില്‍ ബുധനാഴ്ച രാത്രി 11 മണിക്ക് എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06360 കൊച്ചുവേളിചെന്നൈ സൂപ്പര്‍ഫാസ്റ്റ് പ്രത്യേക ട്രെയിന്‍ ഡിസംബര്‍ 22, 29, ജനവരി 5, 12, 19 തീയതികളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍നിന്ന് തിങ്കളാഴ്ചകളില്‍ രാത്രി 9.15ന് പുറപ്പെട്ട് ചൊവ്വാഴ്ച ചെന്നൈ സെന്‍ട്രലില്‍ ഒരു മണിക്ക് എത്തും.
ട്രെയിന്‍ നമ്പര്‍ 06359 ചെന്നൈ സെന്‍ട്രല്‍കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഡിസംബര്‍ 30, ജനവരി 6, 13, 20 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 10.30 ന് പുറപ്പെട്ട് കൊച്ചുവേളിയില്‍ 2.40ന് എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06356 കൊച്ചുവേളിചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് ജനവരി 1, 8, 15 തീയതികളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് ചെന്നൈ സെന്‍ട്രലില്‍ 1.05ന് എത്തിച്ചേരും.