മതംമാറ്റ നിരോധന നിയമം വേണമെന്ന് മോഹന്‍ ഭഗവതും

Posted on: December 20, 2014 6:08 pm | Last updated: December 20, 2014 at 6:08 pm

mohan bhagavathന്യൂഡല്‍ഹി: ബി ജെ പി നേതാവ് അമിത്ഷാക്ക് പിന്നാലെ മതംമാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും രംഗത്ത്. മതംമാറ്റത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനെ നിരോധിച്ച് കൊണ്ട് പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവരണമെന്ന് ഭഗവത് ആവശ്യപ്പെട്ടു.

മറ്റു മതങ്ങളില്‍ നിന്ന് ഹിന്ദുവിലേക്ക് മാറുന്നതിനെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളെ മറ്റു മതങ്ങളിലേക്ക് മാറ്റുന്നതിനെയും എതിര്‍ക്കണം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഹിന്ദുമതത്തില്‍ നിന്ന് മാറിയവരെ തിരിച്ചുകൊണ്ടുവരും. ഇന്ത്യയിലെ ഹിന്ദുക്കള്‍ എവിടെ നിന്നെങ്കിലും നുഴഞ്ഞുകയറി വന്നവരല്ല. ഇന്ത്യ ഹിന്ദുരാജ്യമാണെന്നും ഭഗവത് പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി ജെ പി എതിരാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ പറഞ്ഞിരുന്നു. നിര്‍ബന്ധി്ത മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി ബി ജെ പിയാണെന്നും മതംമാറ്റ നിരോധന നിയമം പാസ്സാക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.