മദ്യ നയത്തില്‍ സുധീരന്റെയും ലീഗിന്റെയും നിലപാട് പൊറാട്ട് നാടകമെന്ന് കൊടിയേരി

Posted on: December 20, 2014 2:14 pm | Last updated: December 21, 2014 at 8:19 am
SHARE

kodiyeri 2കോഴിക്കോട്: മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും മുസ്ലീം ലീഗിന്റെയും നിലപാട് പൊറാട്ട് നാടകമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്് ചെയ്യുന്നത്. സുധീരന്‍ നയത്തില്‍ ഉറച്ച് നില്‍ക്കുന്നെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയോ സര്‍ക്കാരിനോട് രാജി ആവശ്യപ്പെടുകയോ ചെയ്യണം. 5 മന്ത്രിമാരും 20 എംഎല്‍എമാരും ഉണ്ടായിട്ട് കൂടി ലീഗിന് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനായില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.