ഹംസ അഞ്ചു മുക്കിലിന് അനുമോദനം

Posted on: December 20, 2014 11:51 am | Last updated: December 20, 2014 at 11:51 am

മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിയ്‌ക്കെതിരെയുള്ള സെയ്ഫ് ക്യാമ്പസ് – ക്ലീന്‍ ക്യാമ്പസ് കാംപയ്‌നില്‍ ഏറ്റവും കൂടുതല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ഹംസ അഞ്ചു മുക്കിലിനെ ജില്ലാ കലക്ടര്‍ കെ ബിജു ഉപഹാരം നല്‍കി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരവും കൈമാറി. ക്ലീന്‍ ക്യാമ്പസ് – സെയ്ഫ് ക്യാമ്പസ് ക്യാമ്പന്റെ ഭാഗമായി ഹംസ അഞ്ചു മുക്കില്‍ 100 ഓളം ബോധവത്കരണ ക്ലാസ്സുകള്‍ നടത്തി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുളള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2000-ത്തോളം കോപ്പി സി ഡി തയ്യാറാക്കിയിട്ടുണ്ട്.
മദ്യവര്‍ജന സമിതിയുടെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഹംസ അഞ്ചുമുക്കില്‍. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, വി സുധാകരന്‍, ടി വനജ, കെ പി ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.