ബഷീര്‍ രണ്ടത്താണി സംസ്ഥാന സാക്ഷരതാ സമിതിയില്‍

Posted on: December 20, 2014 9:29 am | Last updated: December 20, 2014 at 9:29 am

മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യുട്ടീവ് അംഗമായി ബഷീര്‍ രണ്ടത്താണിയെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. 1990 ല്‍ സാക്ഷരതാ രംഗത്തും 1997 ല്‍ ജനകീയാസൂത്രണ രംഗത്തും പ്രവര്‍ത്തിച്ച ബഷീര്‍ രണ്ടത്താണി ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍, ജില്ലാ ഫാക്കല്‍റ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍സാക്ഷരതാമിഷ്‌ന്റെ അതുല്യം പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനു മാണ്. വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലുമായി അഞ്ഞൂറിലേറെ അഭിമുഖങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റഹീം മേച്ചേരിയോടൊപ്പം ശിഹാബ് തങ്ങള്‍ കര്‍മവീഥിയില്‍ കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചു. യു എ ബീരാന്‍ വ്യക്തിയും കാലവും എന്ന ഗ്രന്ഥം രചിച്ചു. 1998 ല്‍ മികച്ച പത്രപ്രവര്‍ത്ത കനുള്ള ഷാര്‍ജ സെന്റര്‍ അവാര്‍ഡ് എം ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു.